കണ്ണൂർ: ട്രെയിൻ വരുന്നതിനിടെ ചിറക്കൽ ആർപ്പാംതോടിലെ റെയിൽവേ ഗേറ്റ് അടയ്ക്കാൻ മറന്ന സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പർക്കെതിരെ അച്ചടക്ക നടപടി. ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിമുക്തഭടൻ രാജേഷ് കാവലന് (58) എതിരെയാണ് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ നടപടിയെടുത്തത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ട്രെയിൻ പാഞ്ഞടുക്കുമ്പോഴും റെയിൽവേ ഗേറ്റ് തുറന്നുകിടന്നത് ഏറെനേരം പരിഭ്രാന്തി പരത്തിയിരുന്നു. ട്രെയിനിന്റെ ഹോൺ കേട്ട് രണ്ടു യുവാക്കളാണ് ബഹളം വച്ച് നാട്ടുകാരെ അറിയിച്ചത്.